അമ്മയ്ക്ക് മാത്രമല്ല അച്ഛനും ഉണ്ട് ഒരു ദിവസം. അച്ഛന്മാര്ക്കായുള്ള ആ ദിവസം അടുത്തെത്തിയിരിക്കുകയാണ്.
ഒരേസമയം നമുക്ക് രക്ഷിതാവും സുഹൃത്തും വഴികാട്ടിയുമായി എപ്പോഴും കൂടെ നിൽക്കുന്ന ആ വിശിഷ്ട വ്യക്തിയെ ആദരിക്കാനോ അനുസ്മരിക്കാനോ നമുക്ക് ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല എന്നത് വസ്തുതയാണ്.
എങ്കിലും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ലോകമെമ്പാടും ഫാദേഴ്സ് ഡേ ആയി കൊണ്ടാടാറുണ്ട്. അച്ഛനോടൊപ്പം ഒന്നിച്ച് ഭക്ഷണം കഴിക്കാനോ ഒരു സിനിമ കാണാനോ കഴിഞ്ഞില്ലെങ്കിലും മറ്റു രീതികളിൽ നിങ്ങൾക്ക് ഈ ദിനം ആഘോഷിക്കാം.
അപ്രതീക്ഷിതമായി ഒരു സമ്മാനം അയച്ചുകൊടുത്തോ അച്ഛന് ഇഷ്ടപ്പെട്ട ഏതെങ്കിലും ഭക്ഷണം എത്തിച്ചു കൊടുത്തോ ഈ ദിനം നിങ്ങൾക്ക് അവിസ്മരണീയമാക്കി മാറ്റാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക