തമിഴ് നടൻ സത്യരാജിന്റെ മകൾ ദിവ്യ രാഷ്ട്രീയത്തിലേക്ക്. സ്വന്തം സംസ്ഥാനത്തിനും ജനങ്ങൾക്കുമായി നിസ്വാർത്ഥമായി പ്രവർത്തിക്കാനാണ് തനിക്ക് ആഗ്രഹമെന്നും അതിനാലാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വരാൻ തീരുമാനിച്ചതെന്നും ദിവ്യ പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് വരാനുള്ള മകളുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും ദിവ്യ കഠിനാധ്വാനിയാണെന്നും നടന് സത്യരാജ് പ്രതികരിച്ചു. ഏത് രാഷ്ട്രീയ പാർട്ടിയിലാകും ദിവ്യ ചേരുക എന്നത് സംബന്ധിച്ച് വ്യക്തതയായിട്ടില്ല.
ന്യുട്രീഷ്യനിസ്റ്റാണ് ദിവ്യ. പാവപ്പെട്ടവർക്ക് സൗജന്യ പോഷകാഹാരം നൽകുന്നതിനായി മഹിൽമതി ഇയക്കം എന്ന പേരിൽ ഒരു പ്രസ്ഥാനം നടത്തുന്ന ദിവ്യ ലോകത്തിലെ ഏറ്റവും വലിയ മിഡ് ഡേ മീൽ പരിപാടിയായ അക്ഷയപാത്രയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക