ആലപ്പുഴ: ആലപ്പുഴയിൽ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ബാലനെ തെരുവുനായ കടിച്ചു. കൈയ്ക്ക് പരിക്കേറ്റ കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.താമരക്കുളം ചത്തിയറ തെക്ക് സ്വദേശി അശോകന്റെ മകന് 10 വയസുള്ളസായി കൃഷ്ണക്ക് നേരെയായിരുന്നു ആക്രമണം.
ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. മുന്‍വാതിലും ഗേറ്റും തുറന്നു കിടന്ന സമയത്ത് വീടിനുള്ളിൽ കയറിയ നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു.
കടിയേറ്റതോടെ കുട്ടി നിലവിളിച്ച് ചാടിയെഴുന്നേറ്റു. മാതാവ് ഓടിയെത്തിയപ്പോഴേക്കും നായ വീടിനുള്ളില്‍നിന്ന് പുറത്തേയ്ക്ക് ഓടുകയായിരുന്നു. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക