നടനും സംവിധായകനുമായ രഞ്ജി പണിക്കറുടെ മകൻ നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന വെബ് സീരീസ് വരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിലാണ് സീരീസ് വരുന്നത്. മധുവിധു എന്നാണ് സീരീസിന് പേര് നൽകിയിരിക്കുന്നത്. ഹോട്ട്സ്റ്റാറിൽ എത്തുന്ന രണ്ടാമത്തെ മലയാളം വെബ് സീരീസ് ആണ് മധുവിധു.
മധുവിധുവിന്റെ ചിത്രീകരണം തുടങ്ങി. സുരാജ് വെഞ്ഞാറമ്മൂട്, ശ്വേത മേനോൻ, കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്സാണ്ടർ, ഗ്രേസ് ആന്റണി, കനി കുസൃതി, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി തുടങ്ങിയവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സീരീസിന്റെ രചന, സംവിധാനം, നിർമ്മാണം എന്നിവ കൈകാര്യം ചെയ്യുന്നത് നിതിൻ തന്നെയാണ്. നിഖിൽ എസ് പ്രവീൺ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രഞ്ജിൻ രാജ് ആണ് സംഗീതം സംവിധാനം. മൻസൂർ മുത്തൂട്ടി ആണ് എഡിറ്റർ. റോണക്സ് സേവ്യർ മേക്കപ്പും നിസാർ റഹ്മത്ത് കോസ്റ്റ്യൂമും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക