റവന്യൂ സർട്ടിഫിക്കറ്റ് അപേക്ഷകൾ നിരസിക്കുകയോ വീണ്ടും നൽകാൻ ആവശ്യപ്പെടുകയോ ചെയ്യുകയാണെങ്കിൽ കൃത്യമായ കാരണം വ്യക്തമാക്കണം. ഈ ഡിസ്ട്രിക്ട് പോർട്ടൽ വഴിയുള്ള റവന്യൂ സർട്ടിഫിക്കറ്റ് അപേക്ഷകൾ നിരസിക്കുകയാണെങ്കിൽ അതിന്റെ വിശദമായ കാരണം വ്യക്തമാക്കണമെന്ന് ലാൻഡ് റവന്യൂ കമ്മീഷണറാണ് ഉത്തരവിട്ടത്.
മുടികൊഴിച്ചിലിന് കറിവേപ്പില ഇങ്ങനെ ഉപയോഗിച്ച് നോക്കൂ, ഫലം ഉറപ്പ്
കൂടുതൽ രേഖകൾ ആവശ്യമായി വരികയാണെങ്കിൽ അതിന്റെ വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പോർട്ടലിൽ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. മാത്രമല്ല, നിർദ്ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് കലക്ടർമാർ ഉറപ്പ് വരുത്തണമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക