ഉര്‍വശി പ്രധാന വേഷത്തില്‍ എത്തിയ ‘ചാള്‍സ് എന്റര്‍പ്രൈസസ്’ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈം വീഡിയോയില്‍ വെള്ളിയാഴ്ച്ച ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചെയ്തിരിക്കുന്നത്.
പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ വേഷമിട്ട പ്രൊജക്റ്റ് എന്ന ഒരു പ്രത്യേകതയും ‘ചാൾസ് എന്റർപ്രൈസസി’ന് ഉണ്ട്. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. സഹനിര്‍മ്മാണം പ്രദീപ് മേനോന് അനൂപ് രാജ് എന്നിവരാണ്. നിര്‍മ്മാണ നിര്‍വ്വഹണം ദീപക് പരമേശ്വരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക