ഹൈദരാബാദ്: വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്കുമുൻപ് വരൻ സൂര്യാഘാതമേറ്റ് മരിച്ചു. ഹൈദരാബാദിലെ കുമുരം ഭീം ആസിഫാബാദിലാണ് സംഭവം. ഗുണ്ട്ല തിരുപ്പതി(32) ആണ് മരിച്ചത്.
വിവാഹക്ഷണക്കത്ത് നൽകുന്നതിനിടെയാണ് ശക്തമായ സൂര്യാഘാതമേറ്റത്. പിന്നാലെ ഛർദിയും വയറിളക്കവും തുടങ്ങി ആരോഗ്യനില മോശമാകുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ യുവാവിനെ ആശുപത്രിയിലെത്തിച്ചു.
ഇവിടത്തെ ചികിത്സയിലും ആരോഗ്യനില മോശമായി തുടർന്നതോടെ മറ്റ് രണ്ട് ആശുപത്രികളിലും മാറിമാറി ചികിത്സ നൽകിനോക്കി. എന്നാൽ, ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക