ധനുഷ് സംവിധാനം ചെയ്യുന്ന റായൻ എന്ന ചിത്രത്തിൽ നായികയായി അപർണ ബാലമുരളി എത്തുന്നു. ധനുഷ് ചിത്രത്തിന്റെ ഭാഗമായി അപർണ ബാലമുരളി എത്തുന്നത് ഇത് ആദ്യമാണ്. ധനുഷിന്റെ 50-ാമത്തെ ചിത്രമായി ഒരുങ്ങുന്ന റായനിൽ ധനുഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
ധനുഷിന്റെ ചേട്ടനായി അഭിനയിക്കുന്ന സുധീപ് കൃഷ്ണന്റെ നായികയായാണ് അപർണ ബാലമുരളി എത്തുന്നത്. എസ്.ജെ. സൂര്യ, തുഷാര വിജയൻ, കാളിദാസ് ജയറാം എന്നിവരാണ് മറ്റു താരങ്ങൾ.
ജൂലായ് 1ന് ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് 90 ദിവസത്തെ ചിത്രീകരണമുണ്ട്. ചിത്രത്തിനു വേണ്ടി 500 വീടുകളുടെ സെറ്റ് ഒരുക്കിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ചിത്രത്തിന്റെ ഗ്ളിംപ്സ് വീഡിയോ ആരാധകർക്കായി ഉടൻ പുറത്തിറങ്ങും. വേറിട്ട ഹെയർ സ്റ്റൈലിലിലാണ് ധനുഷ് പ്രത്യക്ഷപ്പെടുക. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. എ.ആർ. റഹ്മാൻ ആണ് സംഗീത സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക