വളരെക്കുറച്ച് കാലം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് കാജൽ അഗർവാൾ. 2020ൽ ബിസിനസുകാരനായ ഗൗതം കിച്ച്ലുവുമായുള്ള വിവാഹശേഷം അമ്മയാകുന്നത് വരെ താരം സിനിമകളിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു.
എന്നാൽ പിന്നീട് വീണ്ടും താരം സിനിമുകളുമായി സജീവമായി. എന്നാൽ ഇപ്പോൾ താരം സിനിമ വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളാണ് പുറത്തു വരുന്നത്. ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കമൽ ഹാസൻ ചിത്രം ഇന്ത്യൻ-2വിന്റെയും നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയുടെയും ഷൂട്ടിങ് പൂർത്തിയാക്കുന്നതോടെ കാജൽ അഗര്‍വാൾ സിനിമ വിടുമെന്നാണ് വാര്‍ത്തകൾ.
താരത്തിന്റെ ട്വിറ്റര്‍ പോസ്റ്റുകളും അഭ്യൂഹം സജീവമാവാൻ കാരണമായിട്ടുണ്ട്. താൻ കമ്മിറ്റ്മെന്റുകളെല്ലാം പൂര്‍ത്തിയാക്കിയെന്നും ഇനി വിശ്രമിക്കുമെന്നും വ്യക്തമാക്കുന്നതായിരുന്നു ട്വീറ്റ്.മകൻ നീലിനൊപ്പെം പങ്കിടാൻ സമയം കണ്ടെത്താനായാണ് താരത്തിന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകൾ.
എന്നാൽ സിനിമയിൽനിന്നും പൂർണമായും മാറിനിൽക്കുമോ, അതോ താത്കാലികമായൊരു ഇടവേളയാണോ താരം എടുക്കുന്നതെന്ന് സംബന്ധിച്ച് നിലവിൽ വ്യക്തത വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക