തൊടുപുഴയിൽ സിനിമാ മേഖലില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 25 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ തിരുവനന്തപുരം സ്വദേശി അറസ്റ്റിലായതായി റിപ്പോർട്ട്. തിരുവനന്തപുരം മഞ്ഞമല മേല്‍തോന്നയ്ക്കല്‍ താറാവിള വീട്ടില്‍ സുരേഷ്കുമാര്‍(49) ആണ് അറസ്റ്റിലായത്. തട്ടിപ്പിന് ഇരയായ ഇടുക്കി കോഴിമല സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.
ബ്യൂട്ടിഷ്യൻ കോഴ്സ് പഠിച്ച യുവതിക്ക് സിനിമാ മേഖലയില്‍ മേക്കപ്പ് ജോലി ലഭ്യമാക്കാമെന്നു വിശ്വസിപ്പിച്ച് 25 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കൂടാതെ യുവതിക്ക് വീടുവയ്ക്കാനായി സാമ്പത്തിക സഹായവും ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്ന ഇയാളെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
മറ്റു പലയിടങ്ങളിലും സമാനമായ തട്ടിപ്പ് ഇയാള്‍ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം പാറശാല, പോത്തൻകോട്, തൃശൂര്‍ ഈസ്റ്റ്, എറണാകുളം ചേരാനല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പല യുവതികളെയും സിനിമാ മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും വൻതുക തട്ടിയെടുക്കുകയും ചെയ്തതായി ഇയാള്‍ക്കെതിരെ കേസുണ്ട്. തട്ടിപ്പിനുശേഷം തമിഴ്നാട്ടിലും കേരളത്തിലുമായി കറങ്ങിനടന്ന് വീണ്ടും തട്ടിപ്പു നടത്തുന്നതായിരുന്നു ഇയാളുടെ രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക