രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് അത്യാവശ്യമെന്ന് ബാബ രാംദേവ്. മതപരിവര്‍ത്തനം നല്ല കാര്യമല്ലെന്നും മതപരിവര്‍ത്തന വിരുദ്ധ നിയമവും അനിവാര്യമാണെന്നും രാംദേവ് പ്രതികരിച്ചു. പതജ്ഞലി ഗ്രൂപ്പിന്റെ പുതിയ ഉത്പ്പന്നം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സംഭാഷണങ്ങള്ക്കിടെയായിരുന്നു രാംദേവിന്റെ പരാമര്‍ശം.
രാജ്യത്ത് പലയിടത്തും ലൗ ജിഹാദ് നടക്കുന്നുണ്ട്. മുസ്ലീങ്ങള്‍ ലൗ ജിഹാദിനെ എതിര്‍ക്കണം, കാരണം ഇസ്ലാമില്‍ ലൗ ജിഹാദ് എന്നൊന്നില്ല. രാജ്യത്ത് മതപരിവര്‍ത്തന വിരുദ്ധ നിയമം ഉണ്ടാകണം. എന്തിനാണ് ഇവര്‍ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചും പേടിപ്പിച്ചും വിവാഹം കഴിച്ചും മതംമാറ്റുന്നത്.
ഭൂമി വാങ്ങാൻ നിയന്ത്രണം ഉണ്ടായിരുന്ന ഉത്തരാഖണ്ഡില്‍ ഇത്രയേറെ ആളുകള്‍ എങ്ങനെ വന്നു . എന്തിന് വന്നു . അതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും രാംദേവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക