മഹാത്മാഗാന്ധി സർവകലാശാല ബിരുദകോഴ്സുകളിൽ പ്രവേശത്തിനുള്ള ആദ്യ അലോട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർക്ക് ഓൺലൈനിൽ ഫീസ് അടച്ച് താത്കാലിക പ്രവേശനം നേടാം.
താത്കാലികപ്രവേശനത്തിന് കോളേജുകളിൽ പോകേണ്ടതില്ല. ഓൺലൈനിൽ ലഭിക്കുന്ന അലോട്മെൻറ് മെമ്മോ ജൂൺ 22-ന് മുൻപ് കോളേജുകളിലേക്ക് ഇ-മെയിൽ ചെയ്ത് താത്കാലികപ്രവേശനം ഉറപ്പുവരുത്തണം. പ്രവേശനം ഉറപ്പാക്കിയതിൻറെ രേഖയായി കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യണം.
സ്ഥിരപ്രവേശനം നേടുന്നതിന് കോളേജുകളിൽ നേരിട്ടെത്തി ട്യൂഷൻ ഫീസ് അടയ്ക്കണം. 22-ന് വൈകുന്നേരം നാലിനുമുൻപ് ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം അലോട്മെൻറ് ഉറപ്പാക്കാത്തവരുടെയും അലോട്മെൻറ് റദ്ദാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക