നാളികേരത്തിന്റെ വിലയിടിവിന് അടിയന്തര പരിഹാരം കാണണമെന്ന് സ്വതന്ത്ര കർഷകസംഘം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. സർക്കാരിന്റെ നിഷ്ക്രിയത്വം കാരണം വിലയിടിഞ്ഞെന്നാണ് ആരോപണം.
കാജലിന്റെ ‘സത്യഭാമ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ പുറത്ത്
നിലവിൽ കിലോയ്ക്ക് 20 രൂപയാണ് പൊതുവിപണിയിൽ ലഭിക്കുന്നത്. 50 രൂപയെങ്കിലും നിശ്ചയിച്ചുകൊണ്ട് സർക്കാർ നാളികേരം സംഭരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. നെല്ല് സംഭരിച്ച വകയിൽ പാലക്കാടും കുട്ടനാട്ടിലുമുൾപ്പെടെ 500 കോടി രൂപയുടെ കുടിശ്ശികയാണ് സർക്കാർ വരുത്തിയിരിക്കുന്നത്. രണ്ടാം വിള നെൽകൃഷിയിറക്കാൻ വട്ടിപലിശക്കാരെ ആശ്രയിക്കുകയാണ് കർഷകർ.
കർഷകരുടെ മക്കൾക്കും കൃഷിക്കാരായ വിദ്യാർത്ഥികൾക്കും ഗ്രേസ്മാർക്ക് അനുവദിക്കണമെന്നും കർഷക ക്ഷേമനിധി കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക