എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ശസ്ത്രക്രിയ പൂർത്തിയായതായി റിപ്പോർട്ട്. ആറ് മണിക്കൂർ എടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത് എന്നാണ് പുറത്തു വരുന്ന വിവരം.
ശസ്ത്രക്രിയയിൽ നാല് ബൈപ്പാസ് ഗ്രാഫ്റ്റുകൾ സ്ഥാപിച്ചു. മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമെന്നും കാവേരി ആശുപത്രി മെഡിക്കൽ ബുളറ്റിനിൽ അറിയിച്ചു.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സെന്തിൽ ബാലാജിയുടെ ബൈപ്പാസ് സർജറി സർജറി ആരംഭിച്ചത്. അതേസമയം സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡി എം കെയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ആഹ്വാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക