ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആര്‍ഡിഎക്സ് തീയേറ്ററുകളിലേക്ക്. ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 25 ന് തീയേറ്ററുകളിലെത്തും. നവാഗതനായ നഹാസ് ഹിദായത്താണ് സംവിധാനം. ജൂൺ 23 ന് ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ബക്രീദിന് ടീസറും പുറത്തുവിടും.
ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് തിരക്കഥ. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം. ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക