വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നിമിഷ സജയൻ. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നിമിഷയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു.
സോഷ്യൽ മീഡിയയിലും നിമിഷ സജീവമാണ്. നിമിഷ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ആരാധക ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിരിക്കുകയാണ് താരം.
വട്ടപ്പൊട്ടും കുപ്പിവളയും അണിഞ്ഞ് സാരിയിൽ സുന്ദരിയായാണ് നിമിഷ എത്തുന്നത്.
ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ നടിയാണ് നിമിഷ.
‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനും നായാട്ടും ചോലയും മാലിക്കു’മെല്ലാം നിമിഷ സജയൻ തന്റെതായ സ്ഥാനം ഉറപ്പിച്ച ചിത്രങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക