പ്രഭാസ്, കൃതി സനോൻ, സെയ്ഫ് അലി ഖാൻ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ‘ആദിപുരുഷ്’ വൻ പ്രതീക്ഷകളോടെ തീയേറ്ററിൽ എത്തിയ ചിത്രമാണ്. അതേസമയം ചിത്രം പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ബോക്സ് ഓഫീസിൽ ചിത്രം പരാജയത്തിലേക്ക് പോകുന്നു എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.
ഗുണനിലവാരമില്ലാത്ത വിഎഫ്എക്സും ഡയലോഗുകളും ആണ് പ്രധാന തിരിച്ചടി ആയത്. അഞ്ചാം ദിവസം ചിത്രത്തിന്റെ കളക്ഷനിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇതിനിടയിലാണ് ‘ആദിപുരുഷ്’ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് 150 രൂപയായി കുറച്ചത്.
‘ആദിപുരുഷ്’ ബുധനാഴ്ച വരെ ബോക്സ് ഓഫീസില്‍ നല്ല പ്രതികരണമാണ് നേടിയത്. എന്നാൽ അഞ്ചാം ദിവസം കളക്ഷനിലെ ഏറ്റവും വലിയ ഇടിവാണ് ചിത്രം നേരിട്ടത്. ഇക്കാരണം കൊണ്ടാണ് പ്രേക്ഷകരെ സിനിമ കാണാൻ പ്രോത്സാഹിപ്പിക്കുന്നതിനായി നിര്‍മ്മാതാക്കള്‍ ടിക്കറ്റ് നിരക്ക് 150 രൂപയായി കുറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക