മൂന്നും നാലും വയസുള്ള മക്കളെ പിതാവ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊന്നു. ശ്രീരംഗപട്ടണം മരളഗളയിൽ വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പി. ശ്രീകാന്ത്(42) ആണ് മക്കളായ ആദർശ് (നാല്), അമൂല്യ (മൂന്ന്)എന്നിവരെ കൊലപ്പെടുത്തിയത്.
തടയാൻ ശ്രമിച്ച കുട്ടികളുടെ മാതാവ് ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റു. അതേസമയം കൊലപാതക കാരണം എന്തെന്ന് ഇതുവരെ വ്യക്തമല്ല.
കൽബുറുഗി ജെവർഗി സ്വദേശിയായ ശ്രീകാന്ത് മറളഗളയിൽ തോട്ടം തൊഴിലാളിയാണ്. സംഭവ ശേഷം ഒളിവിൽ പോയ ശ്രീകാന്തിനെ പിടികൂടാൻ പൊലീസ് ശ്രമം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക