ഫഹദ് ഫാസിൽ, അപർണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന ആദ്യ ബിഗ് ബജറ്റ് മലയാള ചലച്ചിത്രമാണ് “ധൂമം”. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ഒരുക്കുന്ന ധൂമം വെള്ളിയാഴ്ച ലോകമെമ്പാടും റിലീസ് ചെയ്യും.
ഫഹദ് ഫാസിലിനും അപർണ ബാലമുരളിക്കും പുറമേ റോഷൻ മാത്യു, ജോയ് മാത്യു, വിനീത്, അനു മോഹൻ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് പൂർണ്ണചന്ദ്ര തേജസ്വി ആണ്. പ്രീത ജയരാമൻ ആണ് ധൂമത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും അപർണ ബാലമുരളിയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ധൂമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക