സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “കഥ തുടരുന്നു” എന്ന മലയാള ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രൻ. പിന്നീട് ഒട്ടനവധി മലയാള ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിനായി. ഭാസ്കർ ദി റാസ്കൽ, മൈഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ എന്നീ ചിത്രങ്ങളിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു. അജിത്തിനോടൊപ്പം എന്നെ അറിന്താൽ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.
ഇപ്പോൾ ഗോവിന്ദ് പത്മസൂര്യ പ്രധാന വേഷത്തിൽ എത്തുന്ന “കാർത്തി കല്യാണി” എന്ന സിനിമയ്ക്ക് വേണ്ടി മാലിദ്വീപിൽ എത്തിയിരിക്കുകയാണ് താരം. മാലിദ്വീപിൽ നിന്നുള്ള വൈറൽ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അനിഖ തന്നെയാണ് മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്. ഗോവിന്ദ് പത്മസൂര്യ,ശ്രുതി രജനികാന്ത്, അഞ്ജു കുര്യൻ, മിർണ എന്നിവരും അനിഖക്കൊപ്പം മാലിദ്വീപിൽ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക