പാലക്കാട് ജില്ലയിലെ അട്ടപ്പാടി ഗവണ്മെന്റ് സ്കൂളിൽ ഗസ്റ്റ് ലക്ചറർ ആയി ജോലി നേടാൻ മഹാരാജാസ് സ്കൂളിന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയെന്ന കേസിൽ കെ.വിദ്യയെ മണ്ണാർക്കാട് കോടതി രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റടിയിൽ വിട്ടു.
ഒളിവിൽ കഴിയുകയായിരുന്ന വിദ്യയെ കോഴിക്കോട് ജില്ലയിലെ മേപ്പയൂരിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് അകലെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യ നൽകിയ മുൻകൂർ ജാമ്യ അപേക്ഷ ജൂൺ 24ന് ഹൈകോടതി പരിഗണിക്കും. ജൂൺ ആറിന് വ്യാജരേഖ കേസിൽ അഗളി പോലീസ് വിദ്യക്കെതിരെ കേസെടുക്കുകയും തുടർന്ന് ഇവർ ഒളിവിൽ പോവുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക