വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. കൃത്യം 12 മണിക്ക് തന്നെ പോസ്റ്റർ റിലീസായി. രക്തരൂക്ഷിതവും പുതുമയുള്ളതുമായ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്.
കെെയിൽ രക്തം പുരണ്ട ചുറ്റികയുമായുള്ള വിജയ് ആണ് പോസ്റ്ററിലുള്ളത്. വിജയ് സിനിമയിലൂടെ ഫസ്റ്റ് ലുക്ക് ഇത്രയും വെെലന്റ് ലുക്കിൽ ആദ്യമായാണ് പുറത്തിറങ്ങുന്നതെന്നാണ് ആരാധകർ പറയുന്നത്. നേരത്തെ സ്വർണനിറത്തിലായിരുന്ന ലിയോ ടെെറ്റിൽ പോലും ചുവന്ന നിറത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൊടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക