തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ സാധിച്ചാൽ പൂർണ്ണമായും സുഖപ്പെടുത്താവുന്ന ഒന്നാണ് സ്തനാർബുദം. ചെറിയ ചില ലക്ഷണങ്ങൾ നോക്കിയാൽ അതു കണ്ടുപിടിക്കാനും വളരെ എളുപ്പമാണ്. അതിന് ലക്ഷണങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. സ്തനങ്ങളിൽ ഉണ്ടാകുന്ന മുഴയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണം.
ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതി, അമിതവണ്ണം, ജനിതകപരമായ കാരണങ്ങൾ, ജീവിതശൈലി എന്നിവയെല്ലാം സ്തനാർബുദം വരാനുള്ള കാരണങ്ങളാണ്. സ്തനങ്ങളിൽ ഉണ്ടാകുന്ന ചെറിയ നിറവ്യത്യാസം പോലും ക്യാൻസറിന്റെ ലക്ഷണം ആകാം.ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുകയും ഞരമ്പുകൾ തെളിഞ്ഞു കാണുകയും സ്തന ചർമ്മത്തിന് മാറ്റം ഉണ്ടാവുകയും ചെയ്യുന്നത് ചിലപ്പോഴൊക്കെ സ്തനാർബുദത്തിന്റെ ലക്ഷണമാകാം.
സ്തനങ്ങളിൽ ഉണ്ടാകുന്ന മുഴ, ആകൃതിയിൽ മാറ്റം വരിക, സ്തനങ്ങളിലെ ചർമ്മത്തിന് ചുവപ്പുനിറം വരിക, വലുപ്പ വ്യത്യാസം, മുല കണ്ണിനു ചുറ്റുമുള്ള ചർമ്മങ്ങൾ ഇളകി പോവുക എന്നിവയെല്ലാം സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ ആകാം. ശരീരത്തിൽ പ്രകടമാകുന്ന ഇത്തരത്തിൽ ഉള്ള സ്തനാർബുദ സൂചനകൾ ആരംഭത്തിലെ കണ്ടെത്താൻ മെഡിക്കൽ പരിശോധന നടത്താനും തയ്യാറാവുക
പ്രതികരിക്കാൻ ഇവിടെ എഴുതുക