ചുമയും കഫക്കെട്ടും വളരെ ബുദ്ധിമുട്ടാവുന്നുണ്ടോ നിങ്ങൾക്ക് അതിൽ നിന്നും രക്ഷനേടാൻ ഇതാ ചില മാർഗങ്ങൾ. ശർക്കരയും കാപ്പിപ്പൊടിയും ചേർത്ത് 5 മിനിറ്റ് നന്നായി തിളപ്പിച്ച് എടുക്കുക. ഇത് അരിച്ചെടുത്തതിനു ശേഷം ദിവസം അഞ്ചു പ്രാവശ്യം എങ്കിലും കുടിച്ചാൽ ഏതു വലിയ ചുമയും പെട്ടെന്ന് മാറിക്കിട്ടും. ചുമയ്ക്ക് ഏറ്റവും നല്ല മരുന്നാണ് തേൻ എന്ന് കേട്ടിട്ടില്ലേ. ചുമയ്ക്കുമ്പോൾ തേൻ മാത്രം കഴിക്കുകയോ ചായയിലും മറ്റും ചേർത്ത് തേൻ കഴിക്കുന്നതും നല്ലതാണ്. ഇത് കഫം ഇല്ലാതാക്കാനും സഹായിക്കും.
ആവി പിടിക്കുന്നത് ഏറ്റവും എളുപ്പം ചുമയും കഫക്കെട്ടും മാറി കിട്ടാൻ സഹായിക്കും. ആവി പിടിക്കുന്ന വെള്ളത്തിൽ തുളസിയില, തുമ്പ, യൂക്കാലിപ്റ്റസ് ഓയിൽ എന്നിവയൊക്കെ ചേർക്കാം. കഫക്കെട്ടും ചുമയും മാറുന്നതിന് ഇടയ്ക്കിടയ്ക്ക് ചെറിയ ചൂട് ഉള്ള വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. കഫക്കെട്ട് കുറയ്ക്കുന്നതിന് വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ സഹായിക്കും. അതുപോലെ തന്നെയാണ് മഞ്ഞൾ ചേർത്ത് പാൽ കുടിക്കുന്നതുംചുമ മാറാൻ നല്ലതാണ്. അതുപോലെതന്നെയാണ് ഇരട്ടിമധുരം ഇരട്ടിമധുരം ചേർത്ത് ചായ ഉണ്ടാക്കി കുടിക്കുന്നതും ഇരട്ടിമധുരംഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ചുമ മാറാൻ സഹായിക്കും. അതുപോലെ തന്നെയാണ് തുളസിയില. തുളസിയില നീര് തേനും ചേർത്ത് കുടിക്കുന്നതും വെള്ളം എന്നിവ കുടിക്കുന്നതും ചുമക്ക് വളരെയധികം ഗുണം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക