ചിരഞ്ജീവിയുടെ പുതിയ ചിത്രമാണ് ‘ഭോലാ ശങ്കർ’. ഓഗസ്റ്റ് 11 ന് ആണ് ചിത്രം തിയറ്ററിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമൊക്കെ ചേര്‍ന്ന മാസ് ചിത്രമായിരിക്കുമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. 1.13 മിനിറ്റ് ദൈര്‍ഘ്യമാണ് ടീസറിന്. ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തെത്തിയ, അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്ക് ‘ഭോലാ ശങ്കർ’.
എ കെ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ രാമബ്രഹ്മം സുങ്കര നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മെഹര്‍ രമേശ് ആണ്. സഹനിര്‍മ്മാണം അജയ് സുങ്കര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കിഷോര്‍ ഗരികിപട്ടി, എഡിറ്റിംഗ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ്, സംഘട്ടനം റാം ലക്ഷ്മണ്, ദിലീപ് സുബ്ബരായന്‍, നൃത്തം ശേഖര്‍ മാസ്റ്റര്‍. തമന്ന, കീര്‍ത്തി സുരേഷ്, രഘു ബാബു, മുരളി ശര്‍മ്മ, രവി ശങ്കര്‍, വെണ്ണെല കിഷോര്‍, തുളസി, ശ്രീ മുഖി, ബിത്തിരി സതി, സത്യ ഗെറ്റപ്പ് ശ്രീനു, രശ്മി ഗൗതം, ഉത്തേജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക