കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എമർജൻസിയുടെ ടീസർ പുറത്തിറങ്ങി. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കുന്ന ചിത്രത്തിൽ ഇന്ത്യയുടെ അടിയന്തരാവസ്ഥക്കാലം ആണ് പ്രമേയം. ജയപ്രകാശ് നാരായണനായി അനുപം ഖേർ വേഷമിടുമ്പോൾ വാജ്പേയിയായി ശ്രേയസ് തൽപഡേ എത്തുന്നു. സഞ്ജയ് ഗാന്ധിയായി മലയാളി താരം വിശാഖ് നായരും ചിത്രത്തിൽ ഉണ്ട്.
റിതേഷ് ഷാ തിരക്കഥ എഴുതുന്ന ചിത്രം ഈ വർഷം നവംബർ 24ന് തിയേറ്ററുകളിലെത്തും. ഇതിനു മുൻപ് മണികർണിക എന്ന ചിത്രവും കങ്കണ സംവിധാനം ചെയ്തിട്ടുണ്ട്. ഝാൻസി റാണിയെയും ജയലളിതയെയും അവിസ്മരണീയമാക്കിയ കങ്കണയുടെ ഏറ്റവും ശക്തമായ വേഷമായിരിക്കും ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക