നിവിൻ പോളിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ദുബൈയിൽ നടക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങിനായി ഉപയോഗിച്ച ക്യാമറയുടെ ചിത്രങ്ങളാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
എൻപി 42 എന്ന് പേരിട്ടിരിക്കുന്ന ക്യാമറ ഹോളിവുഡ് ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ ഉപയോഗിക്കുന്നതാണെന്നും നിവിൻ പോളി-ഹനീഫ് അദേനി ചിത്രത്തിനായി ഇതേ ക്യാമറയാണ് ഉപയോഗിക്കുന്നതെന്നുമാണ് പുറത്തുവരുന്ന വിവരം.
ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് നിർമിക്കുന്നത്. പേരിടാത്ത ചിത്രം #NP42 എന്നാണ് അറിയപ്പെടുന്നത്.
വിഷ്ണു തണ്ടാശ്ശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക