ചെന്നൈ: ജീവിതപങ്കാളി സ്വന്തം വരുമാനത്താല്‍ സമ്പാദിക്കുന്ന വസ്തുവകകളില്‍ വീട്ടമ്മയ്ക്കും തുല്യാവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നതിലൂടെ ആവശ്യമായ പിന്തുണ നല്കി ഭര്‍ത്താവിന് വരുമാനമുണ്ടാക്കാനുള്ള സാഹചര്യം വീട്ടമ്മയാണ് ഒരുക്കുന്നതെന്ന് ജസ്റ്റിസ് കൃഷ്ണന് രാമസ്വാമി ചൂണ്ടിക്കാട്ടി.
സ്വത്തുക്കള്‍ സംബന്ധിച്ച് ഭാര്യക്കെതിരെയുള്ള കേസില്‍ ഒരു വ്യക്തി സമര്‍പ്പിച്ച രണ്ടാമത്തെ അപ്പീലിന്മേലുള്ള വിധി പ്രസ്താവിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സ്വത്തുക്കള്‍ സംബന്ധിച്ച് ഭാര്യക്കെതിരെയുള്ള കേസില്‍ ഒരു വ്യക്തി സമര്‍പ്പിച്ച രണ്ടാമത്തെ അപ്പീലിന്മേലുള്ള വിധി പ്രസ്താവിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. “വസ്തുവകകള്‍ ഭര്‍ത്താവിന്റേയോ ഭാര്യയുടേയോ പേരില്‍ വാങ്ങാം, എന്നിരുന്നാലും രണ്ടുപേരുടേയും കൂട്ടായ പരിശ്രമത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് വാങ്ങിയതായി കണക്കാക്കേണ്ടതാണ്”, ജ. കൃഷ്ണന് രാമസ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക