ഒമർ ലവ് സംവിധാനം ചെയ്ത അഡാർ ലവ് എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയ നടിയാണ് പ്രിയ വാരിയർ. ഇതിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം താരം അരങ്ങേറ്റം കുറിച്ചു.
സിനിമാ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിലും പ്രിയ സജീവമാണ്. ഇപ്പോഴിതാ, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് പ്രിയ.
ഓഫ് വൈറ്റ് ഡ്രെസ്സിൽ എലഗന്റ് ലുക്കിൽ മനോഹരിയായി എത്തിയ പ്രിയ വാര്യരെ ചിത്രങ്ങളിൽ കാണാം.
പ്രിയ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക