കണ്ണൂർ: ഇന്നലെ അറസ്റ്റിലായ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെ ജാമ്യത്തിൽ വിട്ടയച്ചു. കണ്ണൂർ കണ്ണപുരം പൊലീസാണ് ജാമ്യത്തിൽ വിട്ടത്. വളാഞ്ചേരിയെത്തി അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജാമ്യം നൽകുകയായിരുന്നു.
വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിനിടെ അശ്ലീല പരാമർശം നടത്തിയതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും വളാഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
എറണാകുളത്തെ സുഹൃത്തിൻറെ ഫ്ളാറ്റിൽ നിന്നാണ് നിഹാദിനെ വളാഞ്ചേരി പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക