ജനപ്രിയനായകന് ദിലീപ് – റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ട്രെയ്ലര് റിലീസായി. കൊച്ചി ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടന്ന ചിത്രത്തിന്റെ പ്രൊമോഷന് ലോഞ്ച് ചടങ്ങിലാണ് നടന് മമ്മൂട്ടി ട്രെയ്ലര് റിലീസ് ചെയ്തത്.
ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ദിലീപ് – റാഫി കൂട്ടുകെട്ടിലെത്തുന്ന ചിത്രം കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് ട്രെയ്ലര് തന്നെ സൂചിപ്പിക്കുന്നു. സിനിമാ മേഖലയിലെ വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളും, ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
ജൂലൈ 14 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റര്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമായ വോയിസ് ഓഫ് സത്യനാഥന് നിര്‍മ്മിക്കുന്നത് ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജന് ചിറയില്‍എന്നിവര്‍ ചേര്‍ന്നാണ്.
https://www.youtube.com/@Muzik247
പ്രതികരിക്കാൻ ഇവിടെ എഴുതുക