വിനീത് ശ്രീനിവാസന് പിന്നാലെ ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസനും പിന്നണി ഗാന രംഗത്തേക്ക് ചുവട് വയ്ക്കുന്നു. ധ്യാൻ ശ്രീനിവാസൻ ആദ്യമായി പിന്നണിഗായകനാകുന്നത് നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്ന് സംവിധാനം നിർവഹിക്കുന്ന “നദികളിൽ സുന്ദരി യമുന ” എന്ന ചിത്രത്തിനു വേണ്ടിയാണ്. ചിത്രത്തിലെ “കൊന്നെടീ പെണ്ണേ” എന്ന ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്ത് രചിച്ച ഗാനത്തിന് സംഗീതം നൽകിയത് അരുൺ മുരളീധരൻ ആണ്.
സിനിമാറ്റിക്ക ഫിലിംസ് എൽഎൽപിയുടെ ബാനറിൽ വിലാസ് കുമാർ,സിമി മുരളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കണ്ണൂർ ജില്ലയിലെ നാട്ടിൻപുറങ്ങൾ പശ്ചാത്തലമാക്കി നിർമ്മിക്കുന്ന ചിത്രം കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് പറയുന്നത്. കണ്ണൻ എന്ന കഥാപാത്രത്തെ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുമ്പോൾ വിദ്യാധരനെ അജു വർഗീസ് അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, ആമി, പാർവണ, വിസ്മയ സജികുമാർ, ദേവരാജ് കോഴിക്കോട്, ഉണ്ണിരാജ, ഭാനു പയ്യന്നൂർ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക