ഒൻപതാം ക്ലാസുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ പൊലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയാതായി റിപ്പോർട്ട്. പെണ്‍കുട്ടിയെ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നുള്ള വിവരമറിഞ്ഞത്.
ഇടുക്കി, മറയൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ദിലീപാണ്(43) അറസ്റ്റിലായത്. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് ഇയാള്‍. ദിലീപ് വിവാഹിതനാണെങ്കിലും ഭാര്യയുമായി പിണങ്ങിയാണ് താമസം. ഇടയ്ക്കിടെ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരുടെ ഇടപെടലിലാണ് ഇയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തിയത്. മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ട്രാഫിക്കില്‍ സ്പെഷ്യല്‍ ഡ്യൂട്ടിചെയ്യുകയായിരുന്നു ഇയാള്‍. ഇടുക്കി എസ് പിയുടെ നിര്‍ദേശപ്രകാരം ആര്യങ്കോട് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക