പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് പ്രഭാസ്, ദീപിക പദുകോൺ, അമിതാബ് ബച്ചൻ, ദിഷ പതാനി തുടങ്ങി വൻ താരനിര അണിനിരക്കുന്ന പ്രോജക്ട് – കെ എന്ന ചിത്രം. നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുകയാണ്.
ഉലകനായകൻ കമൽ ഹാസൻ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രം ചെയ്യാൻ ഒരുങ്ങുകയാണ്. കമൽ ഹാസന്റെ വരവോടു കൂടി ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ കാസ്റ്റിംഗ് ചിത്രമാവുകയാണ്.
വേൾഡ് – ക്ലാസ് പ്രൊഡക്ഷൻ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ നാഗ് അശ്വിൻ അത്രമേൽ സൂക്ഷമതയോടെയാണ് തിരക്കഥ സ്വീകരിക്കുന്നത്. പ്രൊഡക്ഷൻ ക്വാളിറ്റിയിലും ടെക്നിക്കൽ രീതിയിലും ചിത്രം ഇതുവരെ കാണാത്ത ഒരു മായാലോകം പ്രേക്ഷകർക്ക് മുന്നിൽ ഒരുക്കുമെന്ന് തീർച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക