ഇലക്ട്രിക് വാഹനം മേഖലയിലെ കുതിപ്പ് മുന്നിൽ കണ്ടുകൊണ്ട് വൈദ്യുതി വാഹന നിർമ്മാണത്തിനായി തമിഴ്നാട്ടിൽ ഓല ഗിഗാ ഫാക്ടറിയുടെ പ്രവർത്തനം തുടങ്ങി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് 115 എക്കർ വരുന്ന സ്ഥലത്ത് ഒല ഫാക്ടറി നിർമ്മിക്കുന്നത്.
വൈദ്യുതി വാഹനങ്ങൾക്ക് വേണ്ട സെല്ലും ഘടകങ്ങളും നിർമ്മിക്കുന്ന ഫാക്ടറി അടുത്തവർഷം 5 ഗിഗാവാട്ട് അവർ ശേഷിയുമായിപ്രവർത്തനം തുടങ്ങും. ഘട്ടം ഘട്ടമായി അതിന്റെ ശേഷി 100 ഗിഗാവാട്ട് അവറായി വർദ്ധിപ്പിക്കും. പൂർണതോതിൽ പണി അവസാനിപ്പിച്ച് കഴിയുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഗിഗാ ഫാക്ടറി ആയിരിക്കും തമിഴ്നാട്ടിലേത്.
ഇലക്ട്രിക് കാറുകൾ, ഇരുചക്ര വാഹനങ്ങൾ, സെൽ എന്നിവയുടെ നിർമ്മാണത്തിനായി 7614 കോടി രൂപയുടെ നിക്ഷേപം നടത്താൻ തമിഴ്നാട് സർക്കാരുമായി കഴിഞ്ഞവർഷം ഒല ധാരണപത്രം ഒപ്പു വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക