സൂപ്പർ ഹിറ്റ് നിർമ്മാതാക്കളായ വൈജയന്തി മൂവീസ് അണിയിച്ചൊരുക്കുന്ന “പ്രോജക്ട് കെ” എന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം ഉലകനായകൻ കമൽഹാസനും ഉണ്ടാവുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. നിർമ്മാതാക്കളായ വൈജയന്തി മൂവീസ് തന്നെയാണ് ഈ വിവരത്തിൽ ഔദ്യോഗികമായ സ്ഥിരീകരണവുമായി രംഗത്ത് വന്നത്. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ നേരത്തെ കമലഹാസൻ വില്ലൻ വേഷത്തിൽ എത്തുന്നുവെന്ന് ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥീകരണം ലഭിച്ചിരുന്നില്ല.
ഇപ്പോൾ തങ്ങളുടെ സിനിമയിലേക്ക് കമലഹാസനെ സ്വാഗതം ചെയ്തുകൊണ്ടുള്ള വീഡിയോ വൈജയന്തി മൂവീസ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളെ ഒന്നിപ്പിക്കുന്നു എന്ന് വീഡിയോ പങ്കുവെച്ച് കൊണ്ട് വൈജയന്തി മൂവീസ് പറയുന്നു. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷ പഠാണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
2020 ഫെബ്രുവരിയിൽ പ്രഖ്യാപിക്കപ്പെട്ട പ്രോജക്ട് കെ വൈജയന്തി മൂവീസിന്റെ അൻപതാമത്തെ ചിത്രവും ദീപിക പദുക്കോണിന്റെ ആദ്യ തെലുങ്ക് ചിത്രവുമാണ്. 2024 ജനുവരി 12ന് ചിത്രം തീയറ്ററുകളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക