കെപിസിസിയുടെ അധ്യക്ഷ സ്ഥാനം ഒഴിയുകയില്ല എന്ന് കെ.സുധാകരൻ. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ കെപിസിസിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെക്കുകയാണ് എന്ന് കെ.സുധാകരൻ അറിയിച്ചിരുന്നു. എന്നാൽ ഹൈക്കമാൻഡ് നേതാക്കളുടെ നിർദ്ദേശം മാനിച്ച് തീരുമാനം മാറ്റുകയായിരുന്നു എന്നും സുധാകരൻ പറഞ്ഞു.
കേസിൽ പ്രതിയായതുകൊണ്ടാണ് താൻ രാജിവയ്ക്കാനുള്ള സന്നദ്ധത ഹൈക്കമാന്റിനെ അറിയിച്ചത്. ഹൈക്കമാൻഡ് ഒഴിയരുതെന്ന് ആവശ്യപ്പെട്ടതോടെ ആ ചാപ്റ്റർ അവസാനിച്ചുവെന്നും സുധാകരൻ പറയുന്നു. തനിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചതിന് ദേശാഭിമാനിക്കും എം.വി ഗോവിന്ദനും എതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും സുധാകരൻ പറഞ്ഞു. താൻ അന്വേഷണവുമായി പൂർണമായും സഹകരിച്ചുവെന്നും ചോദ്യം ചെയ്തതിനുശേഷം പൂർണ്ണ ആത്മവിശ്വാസം തനിക്ക് ഉണ്ടെന്നും സുധാകരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക