മുതിർന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ ഹർദ്വാർ ദുബെ അന്തരിച്ചു. 74 വയസ്സായിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽ പുലർച്ചെ 4.30 നായിരുന്നു അന്ത്യം ഉണ്ടായത്. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു അദ്ദേഹം.
മകൻ പ്രൻഷു ദുബെയാണ് പിതാവിന്റെ മരണവാർത്ത പുറത്തുവിട്ടത്. ഹർദ്വാർ ദുബെയുടെ മരണത്തിൽ യുപി മുഖ്യമന്ത്രി യോഗി അനുശോചനം രേഖപ്പെടുത്തി.
മൃതദേഹം ആഗ്രയിലേക്ക് കൊണ്ടുവരും. ഇതിന് ശേഷമായിരിക്കും അന്ത്യകർമങ്ങൾ എപ്പോൾ എവിടെ വെച്ച് നടത്തുകയെന്ന് തീരുമാനിക്കുക. ബല്ലിയ സ്വദേശിയായ ഹർദ്വാർ ദുബെ ആഗ്ര രാഷ്ട്രീയത്തിൽ സജീവമായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക