മമ്മൂട്ടി നായകനായി എത്തിയ ബിഗ്ബിയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ ഏറെ നാളായി നടക്കുന്നതാണ്. ഇപ്പോഴിതാ ബിലാലിന്റെ രണ്ടാംവരവ് അറിയിച്ചിരിക്കുകയാണ് സംവിധായകൻ അമൽ നീരദ്. പുതിയ ടൈറ്റിൽ ഗ്രാഫിക്സാണ് സംവിധായകൻ പുറത്തുവിട്ടിരിക്കുന്നത്.
‘ബിഗ് ബിയുടെ ടൈറ്റിൽ ഗ്രാഫിക്സ് ചെയ്ത പ്രിയപ്പെട്ട രാജീവ് ഗോപാൽ വളരെ നന്ദി ഞാൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരിൽ ഒരാളാണ് രജീവ് ഗോപാല്‍’ എന്ന കുറിപ്പോടെയാണ് അമല്‍ ഗ്രാഫിക്സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക