മലയാളികളുടെ പ്രിയ സംവിധായകൻ ലാൽ ജോസിന്റെ നായികാനായകൻ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. നായികാനായകനു ശേഷം ഉടൻ പണം എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ട് താരം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടവും പിടിച്ചു പറ്റിയിരുന്നു. പിന്നീട് മാലിക് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ മകളായും താരം അഭിനയിച്ചു. മീനാക്ഷിയുടെ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പ്രശസ്ത തമിഴ് സംവിധായകനായ അനിരുദ്ധിന്റെ മ്യൂസിക് ഷോയിൽ എത്തിയ മീനാക്ഷിയുടെ ഗ്ലാമറസ് ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കൊച്ചിയിൽ വെച്ച് നടന്ന പരിപാടിയിൽ ഇതുവരെ കാണാത്ത ലുക്കിലാണ് മീനാക്ഷി എത്തിയത്. മീനാക്ഷിയുടെ വസ്ത്രധാരണത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. മീനാക്ഷിക്കെതിരെ അശ്ലീല ചുവയുള്ള കമന്റുകളും ഡ്രസ്സിനെതിരെ വലിയ രീതിയിൽ സൈബർ ആക്രമണവും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. പത്തൊമ്പതാം വയസ്സിൽ സ്പൈസ് ജെറ്റിൽ ക്യാബിൻ ക്രൂ ജോലി ലഭിച്ച മീനാക്ഷി രവീന്ദ്രൻ ജോലി രാജിവച്ച് 22 വയസ്സിലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക