ടൈറ്റാനിക് താരമായ ലെവ് പാൾട്ടർ ശ്വാസകോശ അർബുദത്തെ തുടർന്ന് അന്തരിച്ചു. 94 വയസുള്ള അദ്ദേഹം ജെയിംസ് ക്യാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ടൈറ്റാനിക് എന്ന ചിത്രത്തിൽ അപകടത്തിൽപ്പെട്ട കപ്പലിൽ ദാരുണമായി മരണപ്പെടുന്ന 1500 പേരിൽ ഒരാളായ റീട്ടെയിൽ വ്യവസായിയായ ഇസിഡോർ സ്ട്രോസിനെയാണ് പാൾട്ടർ അവതരിപ്പിച്ചത്.
1967 മുതൽ സിനിമാരംഗത്ത് സജീവമായ പാൾട്ടർ നിരവധി സ്റ്റേജ് ഷോകളിലും ടിവി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഫസ്റ്റ് മണ്ടേ ഇന് ഒക്ടോബർ, ദി ഫ്ലൈയിങ് നൺ, ഹിൽ സ്ട്രീറ്റ് ബ്ലൂസ്, എൽ എ ലോ എന്നിവയാണ് പാൾട്ടർ വേഷമിട്ട പ്രധാന ചിത്രങ്ങൾ. ടൈറ്റാനിക് എന്ന ചിത്രത്തിനുശേഷം അഭിനയരംഗത്തോട് വിട പറഞ്ഞ പാൾട്ടർ ആർട്ട് സ്കൂളിൽ അധ്യാപകനായി ജോലി ചെയ്ത് 2013ൽ വിരമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക