കൊല്ലം: കെ.എസ്.ആര്.ടി.സി ബസിനുളളിൽ മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. തിരുവല്ല സ്വദേശി സാബുവാണ് പിടിയിലായത്. യാത്രക്കാർ തടഞ്ഞുവച്ചാണ് പ്രതിയെ പൊലീസിൽ ഏൽപ്പിച്ചത്. തിരുവനന്തപുരത്തു നിന്ന് മൂവാറ്റുപുഴയ്ക്കു പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി. ബസില്‍ തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം.
ആയൂരില്‍ നിന്നാണ് സാബു ബസില്‍ കയറിയത്. പെണ്‍കുട്ടിയിരുന്ന സീറ്റിനു സമീപമെത്തിയ ഇയാള്‍ മോശമായി പെരുമാറാന്‍ തുടങ്ങി. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ചാഞ്ഞു നിന്ന് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. പെണ്‍കുട്ടി ബഹളം വെച്ചതോടെ മറ്റു യാത്രക്കാര്‍ ഇടപെട്ടു. സാബുവിനെ തടഞ്ഞു വെച്ച ശേഷം ബസ് ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു. ചടയമംഗലം പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം ബസ് സ്റ്റേഷനിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക