പ്രതികൂല കാലാവസ്ഥയെ തുടർന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. അടിയന്തരമായി ഹെലികോപ്റ്റർ ഇറക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ മുതുകിനും കാൽമുട്ടിനും പരിക്കേറ്റു. പരിക്കേറ്റ മമതയെ കൊൽക്കത്തയിലെ എസ് എസ് കെ എം ആശുപത്രിയിലേക്ക്മാറ്റി. പഞ്ചായത്ത് യോഗത്തിനുശേഷം ബാഗ് ഡോഗ്രയിൽ ജൽപായ്ഗുരിയിലേക്ക് പറക്കുകയായിരുന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വടക്കൻ ബംഗാളിലെ സലുഗരയിലെ സൈനിക വ്യോമ താവളത്തിലാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്.
അതേസമയം സാവധാനത്തിൽ ആരംഭിച്ച മൺസൂൺ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങൾ,കർണാടക, കേരളം,തമിഴ്നാട്, ഛത്തീസ്ഗഡ്, ഒഡീഷ, വടക്കു കിഴക്കൻ ഇന്ത്യ, പശ്ചിമബംഗാൾ, ജാർഖണ്ഡ്, ബീഹാർ, കിഴക്കൻ ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക