തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും ഇന്ന് തീരുമാനിക്കും.നിലവിലെ ചീഫ് സെക്രട്ടറി വിപി ജോയിയും സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനിൽകാന്തും ജൂൺ 30ന് വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ നിയമനം. ഈ രണ്ട് സുപ്രധാന സ്ഥാനങ്ങളിലേക്ക് ആരെ നിയമിക്കണമെന്ന് ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കും.
ഡിജിപിമാരായ കെ പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേസ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരാണ് പോലീസ് മേധാവിയാകാനുള്ള പട്ടികയിലുള്ളത്. ചീഫ് സെക്രട്ടറിക്ക് ഒപ്പം വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പകരക്കാരന് ആരായിരിക്കുമെന്ന കാര്യത്തിലും മന്ത്രിസഭ യോഗം തീരുമാനമെടുക്കും. പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് കഴിഞ്ഞ ദിവസം യുപിഎസ്സി അംഗീകാരം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക