തൃശൂർ ഒല്ലൂരിൽ മുറ്റത്ത് നിൽക്കുകയായിരുന്ന വീട്ടമ്മയെ തെരുവു നായ കടിച്ചു . ഇളംതുരുത്തി പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ഉഷ (52)യ്ക്കാണ് നായയുടെ കടിയേറ്റത്.വീട്ടമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു.
ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയ്ക്ക് പേ വിഷബാധയുള്ളതായി സംശയിക്കുന്നു.
ഉഷ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ഓടിയെത്തിയ നായ അവരുടെ കഴുത്തിലും കൈവിരലുകളിലും കാലിലുമാണ് കടിച്ചത്. മുറിവുകൾ ആഴത്തിലുള്ളതാണ്.
ഓടിയെത്തിയ നാട്ടുകാരെയും നായ ആക്രമിക്കാൻ ശ്രമിച്ചു. നാട്ടുകാർ ഒഴിഞ്ഞുമാറി നായയെ ഓടിച്ചു. പിന്നാലെ ഉഷയെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക