പതിനാറുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ യുവാവിനു കഠിനതടവും പിഴയും. പാലക്കാട് തെങ്കര സ്വദേശിയായ വിപിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്.
പെൺകുട്ടിയോടു പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ചശേഷം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി വിപിൻ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇരുപത്തിമൂന്നുകാരനായ വിപിനെ 27 വർഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. 1,10,000 രൂപ പിഴയും വിധിച്ചു.
പിഴത്തുക അതിജീവിതയ്ക്കു നൽകാനും കോടതി നിർദേശിച്ചു. മണ്ണാർക്കാട് എസ്ഐ സുരേഷ് ബാബു, അജിത്കുമാർ എന്നിവരാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക