പ്രമുഖ റോക്ക് സംഗീതജ്ഞന് ജോര്‍ജ് പീറ്റര്‍ ഒരുക്കുന്ന ‘വാട്ടര്‍’ എന്ന സംഗീത ആല്‍ബം പുറത്തിറങ്ങി. ആഗോള താപനവും ജലക്ഷാമവും പ്രമേയമാക്കിയാണ് വാട്ടർ ഒരുക്കിയിരിക്കുന്നത്. യുഎഇയിലെ സംരംഭകനായ അലക്സ് ജോര്‍ജ് നിര്‍മിക്കുന്ന സംഗീത ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് ദുബായിലെ പ്രമുഖ പരസ്യ സംവിധായകനായ ജോവാന് ജോണ്‍ ആണ്.
റാസ് അല്‍ ഖൈമയില്‍ ചിത്രീകരിച്ചിരിക്കുന്ന ആല്‍ബത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഫ്രഞ്ചുകാരനായ മാക്സിം കാസയാണ്. ആല്‍ബത്തിന്റെ സഹനിര്‍മാതാവ് കൂടിയായ ഗ്രാമി അവാര്‍ഡ് ജേതാവ് പി.എ. ദീപക്കാണ് മിക്സിങ് നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത അമേരിക്കന്‍ ബാന്‍ഡായ മെറ്റാലിക്കയുടെ തിരിച്ചുവരവ് ആല്‍ബം മാസ്റ്റര്‍ ചെയ്ത റൂബെന്‍ കോഹന് ആണ് ‘വാട്ടര്‍’ മാസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക