മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ശ്രീകുമാറും സ്നേഹ ശ്രീകുമാറും. ജൂൺ ഒന്നിനാണ് സ്നേഹ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരങ്ങൾ ഇപ്പോൾ കുഞ്ഞതിഥിയുടെ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ കുഞ്ഞിന്റെ ചിത്രങ്ങൾ സ്വീകരിച്ചത്.
പ്രസവത്തിന് തൊട്ടുമുൻപ് വരെ അഭിനയത്തിൽ സജീവമായിരുന്ന സ്നേഹ താൻ ഗർഭിണിയാണെന്ന് അറിഞ്ഞത് 11 ആഴ്ചകൾ പിന്നിട്ടപ്പോൾ ആയിരുന്നു എന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. സെറ്റിൽവെച്ച് ഭക്ഷണം കഴിച്ച് നെഞ്ചരിച്ച തോന്നിയപ്പോൾ ഡോക്ടറെ കാണുകയും ബ്ലഡ് ടെസ്റ്റ് എടുക്കുകയും ചെയ്തപ്പോഴാണ് ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് എന്നും താരം മുൻപ് പറഞ്ഞിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക