പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നൻ. മാമന്നന് എല്ലാവിധ ആശംസകളും അറിയിച്ച് സൂപ്പർതാരം ധനുഷ് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റെഡ് ജയന്റ് പ്രൊഡക്ഷൻസ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി നിർമ്മിക്കുന്ന ചിത്രം നാളെയാണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. മാമന്നന് എല്ലാവിധ ആശംസകളും നേരുന്നു എന്നും തിയേറ്ററുകൾ പൂരപ്പറമ്പ് ആകട്ടെ എന്നും ധനുഷ് ആശംസിച്ചു.
‘മാരി സെൽവരാജിന്റെ മാമന്നൻ ഒരു വികാരമാണ് , മാരി നിങ്ങൾക്ക് ഒരു വലിയ ആലിംഗനം. വടിവേലു സാറും ഉദൈസ്റ്റാലിനും വളരെ ബോധ്യപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഫഹദിൽ നിന്നും കീർത്തി സുരേഷിൽ നിന്നും വീണ്ടും മികച്ച പ്രകടനം. തിയേറ്ററുകൾ പൂരപ്പറമ്പാക്കും. എ.ആർ.റഹ്മാൻ സാർ മനോഹരം അങ്ങയുടെ മ്യൂസിക് ‘ എന്നാണ് ധനുഷ് തന്റെ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. മാസ്റ്റർ ക്ലാസ്സ് സിനിമകൾ വിതരണം ചെയ്ത എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക