“ടൈം” എന്ന മലയാള ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് എത്തിയ താരമാണ് വിമലരാമൻ. സുരേഷ് ഗോപിയുടെ നായികയായിട്ടായിരുന്നു ടൈം എന്ന സിനിമയിൽ താരം എത്തിയത്. പിന്നീട് സൂപ്പർ താരങ്ങളുടെ നായികയായി മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും താരം തിളങ്ങി.
ഇപ്പോൾ താരത്തിന്റെ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ആണ് ആരാധകരുടെ മനസ്സ് കീഴടക്കുന്നത്. മെറ്റാലിക് ഗ്രീൻ നിറത്തിലുള്ള മിനി ഡ്രസ്സിന്റെ പ്ലഞ്ചിങ് നെക്ക് വിമലയ്ക്ക് ഗ്ലാമർ ലുക്ക് നൽകുന്നു. പച്ചയും വെള്ളയും കല്ലുകളോട് കൂടിയ ഹെവി നെക്ലസും സ്റ്റോൺ വർക്കോടുകൂടിയ മോതിരവും ആക്സസറീസിന് മാച്ചിംഗ് ആയി ചെരിപ്പും സ്റ്റൈൽ ചെയ്തിരിക്കുന്നു. ഗ്രീനിഷ് ഐഷാഡോയും മാറ്റ് ലിപ്സ്റ്റിക്കും വിമലയെ കൂടുതൽ സുന്ദരിയാക്കുന്നു. ‘പ്രായമായെങ്കിലും സൗന്ദര്യത്തിന് കുറവൊന്നുമില്ല’, ‘സൂപ്പർ ഗ്ലാമർ’ തുടങ്ങി നിരവധി കമന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക